കോഴിക്കോട്: റേഷന്‍ വിതരണം

കോഴിക്കോട്: കോഴിക്കോട് താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു. എ എ വൈ കാര്‍ഡിന് 10 കിലോ പച്ചരി, 6 കിലോ കുത്തരി ,14 കിലോ പുഴുങ്ങലരി, ഒരു പാക്കറ്റ് ആട്ട, 4 കിലോ ഗോതമ്പ് വീതം ലഭിക്കും. മുന്‍ഗണന കാര്‍ഡില്‍ ആളൊന്നിന് 2കിലോ പച്ചരി, 2 കിലോ പുഴുങ്ങലരി, 1 കിലോ ഗോതമ്പ് ,കാര്‍ഡ് ഒന്നിന് 1 പാക്കറ്റ് ആട്ട, എന്നിവ ലഭിക്കും. എന്‍പിഎസ് കാര്‍ഡില്‍ (നീല കാര്‍ഡ്) ആളൊന്നിന് 1 കിലോ പച്ചരി, 1 കിലോ പുഴുങ്ങലരി എന്നിവയും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് 3 കിലോ വരെ ആട്ടയും ലഭിക്കും. എൻ.പി.എസ്.എസ് (വെള്ള കാർഡ്) കാർഡ് ഒന്നിന് 3 കിലോ പച്ചരി, 4 കിലോ പുഴുങ്ങലരി എന്നിവയും ആട്ട ലഭ്യതക്കനുസരിച്ച് 3 കിലോ വരെയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിന് ( മഞ്ഞ) ആളൊന്നിന് 4 കിലോ പുഴുക്കലരിയും 1 കിലോ ഗോതമ്പും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം പി.എച്ച്.എച്ച് കാര്‍ഡിന് 3 കിലോ പുഴുക്കലരിയും 1 കിലോ പച്ചരിയും 1 കിലോ ഗോതമ്പും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →