കോട്ടയം: ഉള്‍നാടന്‍ വിനോദ സഞ്ചാരത്തേയും ജലഗതാഗതത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വിനോദസഞ്ചാരവകുപ്പും ഡി.റ്റി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃകജലയാത്രയുടെ ട്രയല്‍റണ്‍ നടത്തി. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്രയൽ റൺ നടത്തിയത്.
കുമരകം ചീപ്പുങ്കലില്‍ നിന്നും ശിക്കാര ബോട്ടില്‍ ആരംഭിച്ച യാത്ര മണിയാപറമ്പ് കൊട്ടാമ്പുറം വഴി മാന്നാനം കടവില്‍ അവസാനിച്ചു.
വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, ഡി.റ്റി.പി.സി. സെക്രട്ടറി റോബിന്‍ സി.കോശി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എസ്. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാദര്‍ ജയിംസ് മുല്ലശ്ശേരി, ഏറ്റുമാനൂര്‍ നഗരസഭാംഗം ബിജു കളരിക്കല്‍, ഫാദര്‍ ആന്റണി ബൈജു മാതിരമ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ മാന്നാനം കടവില്‍ ജലയാത്രയ്ക്ക് സ്വീകരണം നല്‍കി.

