മുംബൈയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലില്‍ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ അജ്ഞാത സുന്ദരി ആര് എന്ന ചോദ്യത്തിന് മറുപടിയായി അത് നടി സബ അസാദ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചതിനു ശേഷം സബയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി കാറില്‍ കയറുന്നതാണ് വിഡിയോയില്‍ കാണുന്നത്.
വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും അതിനു പിന്നാലെ താരത്തിനൊപ്പമുണ്ടായിരുന്നത് കാമുകിയാണോ എന്ന ചോദ്യങ്ങളുയര്‍ന്നു വരികയും ചെയ്തു.
2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടിയും ഗായികയും മായ 32കാരി സബആസാദ് 2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
ഇതിനോടകം അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സബ അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ്.
ഹൃത്വിക് റോഷനൊപ്പം ആദ്യമായാണ് സബ കാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. എന്നാല്‍ ഇരുവരും കുറച്ചുനാളായി അടുപ്പത്തിലാണെന്നണ് താരവുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിക്കുന്നത്. ബന്ധങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാകുമെന്നുമാണ് ഇവരുമായി ബന്ധമുള്ള അടുത്തവൃത്തങ്ങള്‍ പറയുന്നത്.
2000ല്‍ സൂസന്ന ഖാനെ വിവാഹം ചെയ്‌ത ഹൃത്വിക് . 2014ല്‍ ബന്ധം വേര്‍പെടുത്തിയിരുന്നു. സെയ്ഫ് അലി ഖാൻ പ്രധാന വേഷത്തിലെത്തുന്ന തമിഴില്‍ സൂപ്പര്‍ഹിറ്റായ വിക്രം വേദനയുടെയും ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹൃത്വിക്ക് ഇപ്പോള്‍.

