തൃശ്ശൂർ: വനിതാ രത്‌നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ മേഖലകളില്‍ 5 വര്‍ഷമെങ്കിലും പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുരസ്‌കാര ജേതാവിന് 1 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും നല്‍കും. തൃശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്: wcd.Kerala.gov.in ഫോണ്‍ : 0487 2994140, 9400077113.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →