വയനാട് ; വയനാട്ടില്‍ ഒന്നേമുക്കാല്‍ കോടി രുപയുടെ ഹവാല പണം പിടിച്ചെടുത്തു. മുത്തങ്ങ ചെക്കപോസിറ്റിന് സമീപം നടത്തിയ വാഹര പരിശോധനയിലാണ് ഹവാല പണം പിടിച്ചെടുത്തത്. കൊടുവളളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിലെ രഹസ്യ അറയില്‍ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പിക്കപ്പ് വാനിലെ ഡാഷ്ബോര്ഡ്നോട് ചേര്‍ന്നുളള രഹസ്യ അറയിലാണ് നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്.
മൈസൂരുവില്‍ നിന്ന് കൊടുവളളിയിലേക്കാണ് പണം കൊണ്ടുവന്നത്. ഡ്രൈവര്‍ ആറ്റുകോയയോടൊപ്പം വാഹനത്തില്‍ വരികയും പിന്നീട് ഗുണ്ടല്‍പേട്ടില്‍ വച്ച് ബസില്‍ കയറി സംസ്ഥാനത്തേക്ക് കടക്കുകയും ചെയ്ത മുസ്തഫയെ ബത്തേരി ടൗണില്‍ വച്ചാണ് പോലീസ് പിടികൂടിയത്.

