വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വനിതകൾക്കായി സർക്കാർ നൽകുന്ന വനിതാരത്‌ന പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളിലാണ് അവാർഡ് നൽകുന്നത്. തങ്ങളുടെ മേഖലകളിൽ കാഴ്ചവെച്ചിട്ടുളള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌ക്കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം, പുസ്തകം, സിഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം. നിർദ്ദിഷ്ട മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ഫെബ്രുവരി 15 നകം നൽകണം. മറ്റ് വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം. അവാർഡ് തുകയായി ഓരോ ലക്ഷം രൂപ വീതവും, ശില്പവും പ്രശസ്തി പത്രവും നൽകും. അവാർഡിന്റെ വിശദവിവരങ്ങൾ www.wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →