ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വർക്ക് പ്ലാൻ 2021-22ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കും സാംപ്ലിങ് പ്രവർത്തനങ്ങൾക്കുമായി അഞ്ചു മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിനു ദർഘാസ് ക്ഷണിച്ചു. പരമാവധി 2000 കിലോമീറ്ററിന് പരമാവധി 40,000 രൂപയായിരിക്കും പ്രതിമാസ വാടക. ദർഘാസ് ഫോറങ്ങൾ ജനുവരി 27 മുതൽ 29 വരെ ഉച്ചയ്ക്ക് ഒരു മണി വരെ ഓഫിസിൽ ലഭിക്കും. ജനുവരി 31ന് വൈകിട്ടു നാലു വരെ ദർഘാസുകൾ സ്വീകരിക്കും. ഫെബ്രുവരി ഒന്നിനു വൈകിട്ട് മൂന്നിന് ദർഘാസ് ഫോറം തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. വിലാസം : ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, ഐ.പി.ഡി. ബിൽഡിങ്, കോട്ടപ്പറമ്പ, കോഴിക്കോട് – 673 001, ഇ-മെയിൽ: acfskozhikode@gmail.com, ഫോൺ: 0495 2720744.
ദർഘാസ് ക്ഷണിച്ചു
