സിറിയന്‍ ജയിലില്‍ ഐ.എസ്. ആക്രമണം: മരണം 120

ബാഗ്ദാദ്: സിറിയയിലെ ഹസാകെ നഗരത്തിലെ ജയില്‍ പിടിച്ചെടുക്കാനുള്ള ഐ.എസ്. ശ്രമം തുടരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടത് 120 പേര്‍. 77 ഐ.എസ്. ഭീകരരും 39 കുര്‍ദ് പോരാളികളും നാല് ജയില്‍ വാര്‍ഡന്മാരുമാണു കൊല്ലപ്പെട്ടത്. കുര്‍ദ് പോരാളികളുടെ നിയന്ത്രണത്തിലുള്ള ജയിലിനുനേരെ ഈ മാസം 20 നാണ് ഐ.എസ്. ആക്രമണം തുടങ്ങിയത്. ജയില്‍ കവാടത്തിനുസമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയാണ് ആക്രമണം തുടങ്ങിയത്.89 തടവുകാരെ രക്ഷപ്പെടുത്തിയെന്ന് ഐ.എസ്. അവകാശപ്പെട്ടെങ്കിലും ഇതു കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് നിഷേധിച്ചിരുന്നു. യു.എസിന്റെ സഹായത്തോടെ കുര്‍ദുകള്‍ ജയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഇന്നലെ 17 പേരാണു കൊല്ലപ്പെട്ടത്. ഭീകരരെ ലക്ഷ്യമിട്ട് ഇന്നലെ യു.എസ്. വ്യോമാക്രമണം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →