പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം. രണ്ടാം തവണയാണ് കിരീടം സിന്ധു നേടിയത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ മാളവിക ബന്‍സോദ് ആയിരുന്നു എതിരാളി. 21- 13, 21- 16 എന്നീ സ്‌കോറുകള്‍ക്കാണ് വിജയം. 35 മിനുട്ട് മാത്രമാണ് ഫൈനല്‍ നീണ്ടുനിന്നത്. 2017ലാണ് സയിദ് മോദി ടൂര്‍ണമെന്റ് ബി ഡബ്ല്യു എഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300ല്‍ ചേര്‍ത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →