ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റിലാണ് പ്രതിമയുടെ നിര്‍മാണം. നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് വരെ അതേസ്ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുടെ ജന്മവാര്ഷിക ദിനമായ ജനുവരി 23ന് ഹോളോഗ്രാം പ്രതിമ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഗ്രാനൈറ്റില്‍ 28 അടി ഉയരത്തിലും ആറടി വീതിയിലുമാണ് പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നത്. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ പ്രതിമയാണ് ഉണ്ടായിരുന്നത്. 1968ല്‍ ഇത് നീക്കം ചെയ്തിരുന്നു.
ഇന്ത്യ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
