കാസർകോട്: 2022 -23 വര്‍ഷത്തെ ജനകീയാസൂത്രണം, പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് പദ്ധതി എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിനായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം അജയന് പനയാല്‍ പദ്ധതിയുടെ കാഴ്ചപ്പാട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മീന പദ്ധതി വിശദീകരിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. കൃഷ്ണന് മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം. ജി. പുഷ്പ, ലക്ഷ്മി തമ്പാന്, പൊതു പ്രവര്‍ത്തകരായ മൂലക്കണ്ടം പ്രഭാകരന്,എ. തമ്പാന്, ഹമീദ് ചേലക്കാടത്ത്,എന്‍.വി. അരവിന്ദാക്ഷന്, പി.പത്മനാഭന് എന്നിവര്‍ സംസാരിച്ചു അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് ജോര്‍ജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബിജുലാല്‍ നന്ദിയും പറഞ്ഞു.
കാസർകോട്: അജാനൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
