ഇടുക്കിയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നു

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ അനധികൃതമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കുന്നു. ദേവികുളം താലൂക്കിലെ ഒമ്പത്‌ വില്ലേജുകളിലായി 530 പട്ടയങ്ങളാണ്‌ റദ്ദാക്കുന്നത്‌. ഇതുസംബന്ധിച്ച്‌ റവന്യൂ അഡീണല്‍ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ഉത്തരവിറക്കി. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ്‌ നടപടി.

ഇതില്‍ അര്‍ഹരായവര്‍ക്ക്‌ വീണ്ടും പട്ടയത്തിന്‌ അപേക്ഷിക്കാനുളള സൗകര്യം നല്‍കിക്കൊണ്ടാകണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന്‌ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശമുണ്ട്‌. ദേവികുളത്തെ അഡീഷണല്‍ തഹ്‌സീല്‍ദാറുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രന്‍ 1999ല്‍ നല്‍കിയ പട്ടയങ്ങളാണ്‌ അനധികൃതമാണെന്ന്‌ കണ്ടെത്തിയിട്ടുളളത്‌. 45 ദിവസത്തിനുളളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദശം . ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച്‌ റദ്ദാക്കാനുളള നടപടി എടുക്കാനാണ്‌ ഉത്തരവ്‌

ഇടുക്കി ജില്ലയിലെ പലപാര്‍ട്ടി ഓഫീസുകള്‍ക്കും രവീന്ദ്രന്‍ പട്ടയമാണെന്ന ആക്ഷേപം ഉണ്ടാായിരുന്നു. പട്ടയം റദ്ദാക്കാനുളള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പ്‌ ഉയര്‍ത്തിയിരുന്നു. റദ്ദാക്കുന്ന പട്ടയത്തിന്റെ ഉടമകള്‍ക്ക്‌ വേണമെങ്കില്‍ പട്ടയത്തിനായി പുതിയ അപേക്ഷ നല്‍കാവുന്നതാണ്‌. ഡെപ്യൂട്ടി തഹസീല്‍ദാരും റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം പരിശോധിച്ച്‌ 45 ദിവസത്തിനുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ്‌ നിര്‍ദ്ദേശം

1999ലാണ്‌ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ നല്‍കുന്നത്‌. ഇത്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌ 2007ലാണ്‌ എന്നാല്‍ താന്‍ നല്‍കിയത്‌ വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ്‌ രവീന്ദ്രന്‍. രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജമെന്ന്‌ പറഞ്ഞ സര്‍ക്കാര്‍ പിന്നീട്‌ കോടതികളില്‍ നിലപാട്‌ മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →