വേങ്ങവിളപടി- കുതിരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങവിളപടി- കുതിരമുക്ക് റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന് സഞ്ചാരയോഗ്യമല്ലായിരുന്ന റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡ് പൂര്‍ത്തിയായതോടെ ഏനാത്ത്- പറക്കോട് മാര്‍ക്കറ്റ് റോഡുമായി വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ്  വി എസ് ആശാ അധ്യക്ഷത വഹിച്ച ചടങ്ങില്‍  വാര്‍ഡ് മെമ്പര്‍ ലിജി ഷാജി മുന്‍ മെമ്പര്‍ കെ രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി മോഹനന്‍, ആസൂത്രണ സമിതി അംഗം എസ് സി ബോസ്, പി ലേഖ, പി രതീഷ്, ശകുന്തള, സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →