കോട്ടയം: കെ-റെയിൽ പദ്ധതി; വിശദാംശങ്ങൾ ഇങ്ങനെ

കോട്ടയം: സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അഥവാ കെ-റെയിൽ. പദ്ധതിയുടെ അലൈൻമെന്റ് പ്രകാരം സംസ്ഥാനത്തെ 11 ജില്ലകളിലൂടെയാണ് ഈ റെയിൽ ലൈൻ കടന്നുപോകുക.

1435 എം.എം സ്റ്റാൻഡേർഡ് ഗേജിലാണ് പാത സജ്ജമാക്കുന്നത്. അഞ്ചു വർഷമാണ് നിർമാണ കാലയളവ്. വയഡക്ട്-88.41 കിലോമീറ്റർ, പാലങ്ങൾ-12.99 കിലോമീറ്റർ, തുരങ്കം-11.52 കിലോമീറ്റർ, കട്ട് ആന്റ് കവർ-24.78 കിലോമീറ്റർ, കട്ടിംഗ്-101.73 കിലോമീറ്റർ, മൺതിട്ട (എംബാങ്ക്‌മെന്റ്)- 292.72 കിലോമീറ്റർ എന്നിങ്ങനെയാണ് പാതയുടെ ഘടന. ഇലക്ട്രിക്കൽ മൾട്ടിപ്പിൾ ട്രെയിൻ സെറ്റാണ് സർവീസിനായി ഉപയോഗിക്കുക.

നിർമാണത്തിനുള്ള പ്രാരംഭ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാൻ കഴിയുന്ന റോറോ (റോൾ ഓൺ റോൾ) സർവീസും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്.

ആറുവരി ദേശീയ പാതയേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം.
സമ്പൂർണ പരിസ്ഥിതി സൗഹൃദ രൂപകൽപനയും നിർമാണവും.
വിനോദസഞ്ചാര മേഖലയ്ക്ക് വർധിച്ച സാധ്യത. ബസ്, മെട്രോ, വിമാന യാത്രാ സംവിധാനങ്ങളുമായി കണക്ടിവിറ്റി. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപാത.

പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയും. 12872 വാഹനങ്ങൾ ആദ്യവർഷം റോഡിൽനിന്ന് വിമുക്തമാക്കാം. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേർ സിൽവർ ലൈനിലേക്ക് മാറും. 530 കോടി രൂപയുടെ ഇന്ധനം പ്രതിവർഷം ലാഭിക്കാം.

ആറുവരി ദേശീയപാതയേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. ദലവസേന 2,80,0000 മണിക്കൂർ മനുഷ്യസമയ ലാഭം.

കാർബൺ ബഹിർഗമനം കുറയ്ക്കും. അന്തരീക്ഷ മലിനീകരണവും വാഹനാപകടങ്ങളും കുറയും. നൂറുശതമാനം പുനരുപയോഗ ഇന്ധനമാണ് ഉപയോഗിക്കുക.

 
നിർമാണ സമയത്ത് 50,000 തൊഴിലവസരങ്ങൾ. പ്രവർത്തനഘട്ടത്തിൽ 11,000 പേർക്ക് ജോലി. തിരുവനന്തപുരം ടെക്‌നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഐ.ടി. കോറിഡോർ കണക്ടിവിറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →