കാസർകോട്: പട്ടിക വര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല -ഉന്നതി ജനുവരി 18ന്

കാസർകോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍, ജില്ലാ കുടംബശ്രീ മിഷന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി സഹകരിച്ച് ജനുവരി 18ന് രാവിലെ 10.30ന് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ”ഉന്നതി” സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മത്സര പരീക്ഷകളെ നേരിടാനും  മികച്ച കോഴ്‌സുകളിലൂടെ സ്വയം തൊഴില്‍ കണ്ടെത്താനും പ്രാപ്തരാക്കലാണ് ശില്‍പശാല ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡിഎം.സി സി.എച്ച് ഇഖ്ബാല്‍, അധ്യാപകനായ വിനയരാജ് പി എന്നിവര്‍ ക്ലാസെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →