ഉത്തര്‍പ്രദേശിലെ ദേശീയ പൗരരജിസ്റ്റര്‍ ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ

ലഖ്നൗ സെപ്റ്റംബര്‍ 5: ഉത്തര്‍പ്രദേശിലെ ദേശീയ പൗര രജിസ്റ്റര്‍ ആവശ്യപ്പെട്ട് മീററ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ സത്യപ്രകാശ് അഗര്‍വാള്‍. സംസ്ഥാനത്തേക്കുള്ള നുഴഞ്ഞുകയറ്റക്കാരുടെ പട്ടിക പരിശോധിക്കാനാണ് ആവശ്യം.

ആവശ്യം കാണിച്ച് എംഎല്‍എ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നുഴഞ്ഞുകയറ്റക്കാര്‍ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 75 ജില്ലകളിലുമായി കുറഞ്ഞത് ഒരു ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന് എംഎല്‍എ പറഞ്ഞു.

എന്‍ആര്‍സി പരിശോധന നടത്തുകയാണെങ്കില്‍ 19 ലക്ഷം പേരെ ഒഴിവാക്കിയ ആസ്സാമിലെ കണക്കിനേക്കാളും കൂടുതല്‍ ആകും ഉത്തര്‍പ്രദേശിന്‍റെ കണക്കെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →