കാസർകോട്: കയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ എന്‍.എസ്.ക്യു.എഫ് വൊക്കേഷണല്‍ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസിന് പുറത്ത് ”വിവിധ എന്‍.എസ്.ക്യു.എഫ് വൊക്കേഷണല്‍ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്” എന്ന് രേഖപ്പെടുത്തണം. ദര്‍ഘാസ് കൊടുക്കുന്ന അവസാന തീയതി ജനുവരി 27 രാവിലെ 11 വരെ. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ഉച്ചയ്ക്ക് 2 മണി. അന്നേ ദിവസം വൈകീട്ട് 3 മണിക്ക് ദര്‍ഘാസ് തുറക്കും. പ്രിന്‍സിപ്പാള്‍, ജിവിഎച്ച്എസ്എസ് കയ്യൂര്‍, കയ്യൂര്‍ പി.ഒ, കാസര്‍കോട്, പിന്‍ 671313 എന്ന വിലാസത്തിലേക്ക് ദര്‍ഘാസ് അയക്കണം. ദര്‍ഘാസ് ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍ 0467 2231182, 9747071910, 7907491991
കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു
