കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിന് കീഴിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാർ ടെക്നീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, ഐ ടി ഐ, വയർമാൻ, ഇലക്ട്രീഷ്യൻ, കെ ജി സി ഇ, ഡിപ്ലോമ, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പത്ത് ദിവസത്തെ കോഴ്സിന് 4000 രൂപയാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്. അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ ലഭിക്കും. ജനുവരി 21ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9446031710, 9446680061.