കോഴിക്കോട്: മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
നിലവിൽ മരണത്തിൽ അസ്വഭാവകമായി ഒന്നും കണ്ടെത്തിയില്ലെന്നു നാദാപുരം എഎസ്പി പറഞ്ഞു. ശാസ്ത്രീയ പരിശോധന തുടരുന്നു, കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട് ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തി, വിദ്യാർത്ഥികളെ ചോദ്യം ചെയ്തു ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
അത്തോളി സിഐക്ക് അന്വേഷണ ചുമതല മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയാണ് ആദർശ്. കഴിഞ്ഞ ദിവസമാണ് ആദർശ് വീട്ടിൽ നിന്ന് കോളേജിൽ എത്തിയത്. ഇതിനു പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സഹപാഠികൾ പോലീസിനോട് പറഞ്ഞു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.