ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍

മുംബൈ: ആഗോള വിപണികളിലെ നഷ്ടത്തെ തുടര്‍ന്ന് നാലുദിവസത്തെ നേട്ടം അവസാനിപ്പിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായി നേട്ടം കൈവരിച്ച ഇന്ത്യന്‍ വിപണികള്‍ ഇന്നലെ ഇടിവ് ഖേപ്പെടുത്തി.കോവിഡ് -19 കേസുകളുടെ വര്‍ധനവും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരെ ലോകമാകെ സമ്മര്‍ദത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്.കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതും സൂചികകളില്‍ പ്രതിഫലിച്ചു. സെന്‍സെക്സ് 621.31 പോയിന്റ് നഷ്ടത്തില്‍ 59,601.84ലിലും നിഫ്റ്റി 179.40 പോയിന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്ര ടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് എന്നീ ഓഹരികളാണ് പ്രാധാനമായും നഷ്ടത്തിലുള്ളത്. യുപിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടം നേരിട്ടു. ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം താഴ്ന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്ക സെക്ടറല്‍ സൂചികകളും ഇന്നലെ ഇടിഞ്ഞു. ഇന്ത്യ വിഐഎക്സ് 4.35 ശതമാനം ഉയര്‍ന്ന് 17.98 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →