പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം നരബലിയെന്ന് പരാതി: സഹപാഠികള്‍ക്കെതിരേ കേസ്

മൈസൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഒപ്പം പഠിക്കുന്ന 3 കുട്ടികള്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു പോയതാണെന്ന് പിതാവ് സിദ്ധരാജു പോലിസിനോട് പറഞ്ഞു.അവിടെ നിന്നുദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങള്‍ കണ്ടെത്തിയെന്നും പറഞ്ഞു. അമാവാസി ദിനത്തില്‍ നരബലി നടത്തിയാല്‍ ഉയര്‍ച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളില്‍പെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →