കോഴിക്കോട്: വനിതകള്‍ക്കുള്ള സര്‍ക്കാര്‍ ആശാഭവനില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. താമസക്കാരുടെ കലാപരിപാടികള്‍ നടത്തി. കെയര്‍ ഹോം പ്രൊജെക്റ്റ് ഫണ്ടിനു വേണ്ടിയുള്ള നിവേദനം കെയര്‍ ഹോം പ്രോജക്റ്റ് മാനേജര്‍ കെ.ധന്യ ആസ്റ്റര്‍ മിംസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി മെഡിസിന് മേധാവി ഡോ.മുബീനക്ക് കൈമാറി. ചടങ്ങില്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സലിംഗ് മാനേജര്‍ സിന്ധു, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം, അസിസ്റ്റന്റ് മാനേജര്‍ നിഷി, ആസ്റ്റര്‍ മിംസ് വോളണ്ടിയര്‍മാര്‍ എന്നിവരും ആശാഭവന് ജീവനക്കാരും പങ്കെടുത്തു.
കോഴിക്കോട്: പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു
