പൂജപ്പുര ചിൽഡ്രൻസ് ഹോം, പോക്സോ കേസുകളിലെ ഇരകളായ പെൺകുട്ടികളെ താമസിപ്പിക്കുന്ന പൂജപ്പുരയിലെ എസ്.ഒ.എസ് ഹോമുകൾ, പി.ടി.പി നഗർ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമൻ ആന്റ് ചിൽഡ്രൻസ് ഹോം എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ‘ബുക്ക് ചലഞ്ച്’ നടത്തുന്നു. ന്യായാധിപർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവരാണ് പുസ്തകങ്ങൾ ശേഖരിച്ച് നല്കുന്നത്. പ്രശസ്ത എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ അവരുടെ കൈയ്യൊപ്പോടുകൂടി പുസ്തക ചലഞ്ചിന് നൽകും.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ‘പുസ്തക ചലഞ്ച്’
