രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ത്തന്നെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ വിദഗ്ധര്‍. കേസുകളില്‍ സ്ഫോടനാത്മക വളര്‍ച്ച പ്രതീക്ഷിക്കാമെങ്കിലും തീവ്രവളര്‍ച്ചാഘട്ടത്തിന്റെ കാലയളവ് താരതമ്യേനെ കുറവായിരിക്കുമെന്നും വിലയിരുത്തല്‍. പുതിയ രോഗികളുടെ എണ്ണത്തില്‍ ചിലപ്പോള്‍ ഈയാഴ്ചതന്നെ വര്‍ധന രേഖപ്പെടുത്തിയേക്കാം. എന്നാല്‍ ഇത് എത്രവരെപ്പോകുമെന്നത് അപ്രവചനീയമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 9,195 പുതിയ കോവിഡ് കേസുകളും 302 മരണവുമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 781-ല്‍ എത്തി. 238 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് ഈ പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), തെലങ്കാന (62) സംസ്ഥാനങ്ങളാണു തൊട്ടുപിന്നില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →