യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഡെന്‍വര്‍: അമേരിക്കയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ നാലു മരണം. പോലീസ് ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ക്കു പരുക്ക്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഡെന്‍വര്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അക്രമിയുടെ വെടിയേറ്റ് രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. കാറില്‍ രക്ഷപ്പെട്ട അക്രമിയെ പോലീസ് പിന്തുടര്‍ന്നു. ഇതിനിടെ പോലീസും ആയുധധാരിയുമായി നടന്ന വെടിവയ്പ്പിനിടെയാണു പോലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റത്. ഇതിനിടെ വാഹനം ഉപേക്ഷിച്ച് ഒരു ഹോട്ടലില്‍ ഓടിക്കയറിയ അക്രമി, ജീവനക്കാരനെ വെടിയുതിര്‍ത്തു പരുക്കേല്‍പ്പിച്ചു. പിന്നാലെയെത്തിയ പോലീസുമായി നടന്ന വെടിവയ്പ്പിനൊടുവില്‍ അക്രമി കൊല്ലപ്പെട്ടു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →