യു.പി. തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത: തീരുമാനം അടുത്തയാഴ്ച

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത. രണ്ടു മാസമെങ്കിലും നീട്ടിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച ഉചിതമായ തീരുമാനം എടുക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്തയാഴ്ച ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമെന്നും സ്ഥിതി വിലയിരുത്തിയശേഷം തീരുമാനം എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളും നിരോധിക്കണമെന്നു പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു. ”റാലികള്‍ തടഞ്ഞില്ലെങ്കില്‍ ഫലം രണ്ടാം തരംഗത്തെക്കാള്‍ മാരകമായിരിക്കും. നിങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ലോകമുള്ളൂ.”-ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യമാണു തെരഞ്ഞെടുപ്പ്. അതിനിടെ, ഉത്തരാഖണ്ഡിലെ ഭൂപ്രകൃതി കണക്കിലെടുത്ത് അവിടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. രാവിലെ എട്ടു മുതില്‍ െവെകിട്ട് ആറു വരെ ആയിരിക്കും വോട്ടെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →