അഗ്നി പ്രൈം പരീക്ഷണം വിജയം

ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ”അഗ്നി പ്രൈം” പരീക്ഷണം വിജയം. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി.ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുല്‍കലാം ദ്വീപിലായിരുന്നു പരീക്ഷണം. ”നിരവധി സവിശേഷതകള്‍ ഉള്ള അഗ്നി പ്രൈം പരീക്ഷണഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.ഉയര്‍ന്ന നിലയിലുള്ള കൃത്യതയാണ് പ്രകടമാക്കിയത്.”- പരീക്ഷണ ഘട്ടത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അഗ്നി പരമ്പരയിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. കഴിഞ്ഞ ഏഴിന് ബ്രഹ്മോസിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസൈലുകള്‍ അനായാസം നേരിടാമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →