കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണം; വിദ്യാർഥികൾക്ക് മത്സരങ്ങൾ

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18ന് രാവിലെ 10.30 മുതൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ‘ഉണരൂ ഉപഭോക്താവേ ഉണരൂ’ എന്ന വിഷയത്തിൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ചിത്രരചന മത്സരവും കോളജ് വിദ്യാർഥികൾക്കായി ഹരിത ഉപഭോഗം, പ്ലാസ്റ്റിക് മലിനീകരണം എന്നീ വിഷയങ്ങളിൽ ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നു. ചിത്രരചനാ മത്സരാർഥികൾ ചിത്രരചനയ്ക്കാവശ്യമായ സാധനസാമഗ്രികൾ സഹിതം എത്തണം. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 17ന് രണ്ടിനകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തേണ്ട ഫോൺ നമ്പർ: 0481 2560371,9946441117.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →