ജനുവരിയിൽ ഒടിടിയിലൂടെ മിഷൻ സി വരുന്നു

വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ സി. മേപ്പാടൻ ഫിലിംസ് നവംബര്‍ അഞ്ചിന് തിയേറ്ററിൽ പ്രദര്‍ശനത്തിന് എത്തിച്ചിരുന്ന ഈ ചിത്രം വേണ്ടത്ര ഷോകളും, തിയേറ്ററുകളും കിട്ടാത്തതിനെ തുടര്‍ന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ ജനുവരിയിൽ ചിത്രം ഒടിടിയില്‍ റീലിസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സാഹസികമായ ആക്‌ഷന്‍ രംഗങ്ങള്‍ നിറഞ്ഞതായിരുന്നു. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലര്‍ കഥ പറയുന്ന ഈ ചിത്രത്തിൽ മീനാക്ഷി ദിനേശ് ആണ് നായിക.

പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച്‌ ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. കൈലാഷ് ആദ്യമായി കമാന്‍ഡോ വേഷത്തിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. മേജര്‍ രവിയാണ് ചിത്രത്തിലെ മറ്റൊരു താരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →