കോതമംഗലം: ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ആദിവാസി വിഭാഗത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എം എൽ എ പറഞ്ഞു.സംസ്ഥാന ഭക്ഷ്യ കമ്മീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭക്ഷ്യ കമ്മീഷൻ മെമ്പർ എം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ പ്രൊമോട്ടർമാർക്കും ഊരുകളിലെ കൺവീനർമാർക്കും നടത്തിയ ട്രെയിനിംഗിൽ അഡ്വ. ബി രാജേന്ദ്രൻ പരിശീലന ക്ലാസ്സ് എടുത്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി കെ എ,മിനി മനോഹരൻ, റോയ് ഇ സി,മെമ്പർമാരായ ഷീല രാജീവ്,ഗോപി ബ്രദറൺ,ബിനീഷ് നാരായണൻ,ഡെയ്സി ജോയ്, സൽമ പരീത്,ശ്രീജ ബിജു, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ,താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷാജി വി ആർ, അനിൽകുമാർ റ്റി ജി, അബ്ദുൾ അസീസ്, സിന്ധു റ്റി ജി,സഹീർ റ്റി തുടങ്ങിയവർ പങ്കെടുത്തു.