എല്ലാ ഫോര്‍മാറ്റിലും 50 ജയം: താരമായി കോഹ്ലി

മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 ജയങ്ങള്‍ കുറിക്കുന്ന ആദ്യ നായകനെന്ന ഖ്യാതി ഇന്ത്യയുടെ വിരാട് കോഹ്ലിക്ക്. വാങ്കഡെയില്‍ ന്യൂസിലന്‍ഡിനെതിരേ നടന്ന രണ്ടാം ടെസ്റ്റോടെയാണു കോഹ്ലി ആര്‍ക്കും തിരുത്താന്‍ കഴിയാത്ത നേട്ടം കുറിച്ചത്. കോഹ്ലിയെ അഭിനന്ദിച്ച് ബി.സി.സി.ഐ. ട്വീറ്റ് ചെയ്തു. ഇന്നലെ കോഹ്ലി ടെസ്റ്റില്‍ 50-ാം ജയമാണു കുറിച്ചത്. ഏകദിനത്തില്‍ 153 ജയങ്ങളും ട്വന്റി20 യില്‍ 59 ജയങ്ങളും കോഹ്ലി നേടിയിട്ടുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന ടീം ഇനി ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കും. ഡിസംബര്‍ 26 നാണു പരമ്പര ആരംഭിക്കുന്നത്.ഇന്ത്യ – ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരം റിച്ചാഡ് ഹാഡ്ലിയുടെ പേരിലായിരുന്ന റെക്കോഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടത്തിലെ 14 ടെസ്റ്റില്‍നിന്ന് 65 വിക്കറ്റായിരുന്നു ഹാഡ്‌ലി യുടെ നേട്ടം.ന്യൂസിലന്‍ഡിനെതിരായ ഒമ്പതാം ടെസ്റ്റില്‍ 66 വിക്കറ്റ് തികച്ചാണ് അശ്വിന്‍ റെക്കോഡ് തിരുത്തിയത്. ഇത്തവണത്തെ രണ്ട് ടെസ്റ്റുകളിലായി (കാണ്‍പൂരില്‍ ആറ്, മുംബൈയില്‍ എട്ട് ) 14 വിക്കറ്റുകള്‍ അശ്വിന്‍ കൈക്കലാക്കിയതോടെയാണ് ഈ നേട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →