ജെ ബി മേത്തർ മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് : ഹൈക്കമാന്റ് ഏൽപിച്ചത് വലിയ ഉത്തരവാദിത്തമെന്ന് ജെ ബി മേത്തർ

ദില്ലി: കേരളത്തിലെ മഹിള കോൺഗ്രസ് അധ്യക്ഷയായി ജെ ബി മേത്തറെ നിയമിച്ചു. കോൺഗ്രസ് ഹൈക്കമാന്റിന് വേണ്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇന്ന് വൈകീട്ട് ഈ തീരുമാനം അറിയിച്ചത്. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച ലതികാ സുഭാഷ് ഒഴിച്ചിട്ട സ്ഥാനമാണ് മാസങ്ങൾക്കു ശേഷം ജെബിക്കു ലഭിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പിന്നീട് ഇവർ പാർട്ടിയും വിട്ടു. ലതിക ഇപ്പോൾ എൻസിപിയിലാണ്. ലതിക സ്ഥാനമൊഴിഞ്ഞത് 2021 മാർച്ചിലായിരുന്നു. എട്ടു മാസത്തോളം മഹിളാ കോൺഗ്രസിന് സംസ്ഥാനത്ത് അധ്യക്ഷയില്ലായിരുന്നു. നിലവിൽ ആലുവ നഗരസഭ ഉപാധ്യക്ഷയാണ് ജെബി മേത്തർ.

ഹൈക്കമാന്റ് ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ജെബി മേത്തർ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയാണ് വലുതെന്ന് പ്രതികരിച്ച ജെബി, സ്ത്രീ സുരക്ഷ സംസ്ഥാന സർക്കാരിന്റെ മുഖ്യ പരിഗണന വിഷയമാകണമെന്ന് ആവശ്യപ്പെട്ടു. അതിനായുള്ള പോരാട്ടം മഹിള കോൺഗ്രസ് തുടരും. ഇനിയും സംസ്ഥാനത്ത് മോഫിയമാർ ഉണ്ടാകരുത്.

മുൻ അധ്യക്ഷയായ ലതിക സുഭാഷ് പാർട്ടി വിട്ടത് വൈകാരിക തീരുമാനമാണ്. ഇവരെ മടക്കി കൊണ്ട് വരാൻ കോൺഗ്രസ് ശ്രമിക്കു0 ഇവർക്കായി കോൺഗ്രസിന്റെ വാതിൽ എന്നു0 തുറന്നിട്ടിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →