ഡല്‍ഹിയില്‍ മെട്രോയുടെ മുമ്പില്‍ ചാടി സ്ത്രീ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: ന്യൂഡല്‍ഹിയില്‍ ജന്ദേവാലന്‍ സ്റ്റേഷനില്‍ ഒരു സ്ത്രീ മെട്രോ ട്രെയിനിന്‍റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ 8.30ന് ആയിരുന്ന സംഭവമെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ സ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം.

സ്റ്റേഷനിലെ സര്‍വ്വീസുകളെ സംഭവം ബാധിച്ചുവെങ്കിലും പിന്നീട് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →