ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വർധിച്ചതായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വർധിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു. കേരളം സിറിയ പോലെ ആയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടെ ആർ എസ് എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പൊലീസും സ്വീകരിക്കുന്നത്.

കേരള പോലീസിൽ വിശ്വാസം നഷ്ട്ടപ്പെട്ടു. ഇടതുപക്ഷവും കോൺഗ്രസും തീവ്രവാദത്തിന് കൂട്ട് നിൽക്കുന്നു. സി പി എം നേതാക്കൾ പ്രതികളായ കരിവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →