ഒരു സിനിമയുടെ കഥ എത്രത്തോളം താഴോട്ട് വരുന്നോ അത്രത്തോളം ആ സിനിമക്ക് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും… മഹേഷ് നാരായണൻ

മാലിക്, സി യു സൂൺ, ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകമനസ്സിൽ ഇതിൽ ഇടം നേടിയ സംവിധായകനാണ് മഹേഷ് നാരായണൻ. താൻ ചെയ്യുന്ന സിനിമകളിലൊക്കെയും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന മഹേഷ് രാത്രിമഴ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. മാലിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മഹേഷ് നാരായണൻ ചിത്രം. എഡിറ്റർ എന്ന നിലയിലും പ്രശസ്തനായ മഹേഷ് തന്റെ സിനിമകളെക്കുറിച്ചും സിനിമയിലെ നായകന്മാരെ കുറിച്ചും വണ്ടർ വാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ്.

സിനിമയുടെ കഥ എത്രത്തോളം താഴോട്ടു വരുന്നോ അത്രത്തോളം ആ സിനിമക്ക് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുമെന്നും ഞാനൊക്കെ ഇപ്പോൾ കമേഷ്യൽ സ്ട്രീമിന്റയും പാരലൽ സ്ട്രീമിന്റയും ഇടയിലുള്ള ഒരു സ്ട്രീമിലാണ് എന്നും ബഡ്ജറ്റിന്റെ കാരണം കൊണ്ടായിരിക്കാം ഇതുവരെ ധൈര്യത്തോടെ നല്ലൊരു കഥ പറയാൻ പറ്റിയിട്ടില്ല എന്നും അല്ലെങ്കിൽ 20 കോടിക്ക് മുകളിലേക്ക് ഒരു സിനിമ എത്തുമ്പോൾ അതിനകത്ത് പല കോംപ്രമൈസും തന്റെ ഭാഗത്ത് നിന്നും നടത്തേണ്ടി വന്നേനെ എന്നും മഹേഷ് പറഞ്ഞു.

ജാവേദ് അക്തറു മായി സംസാരിച്ചപ്പോൾ ഫഹദ് ഫാസിലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഫഹദ് ഫാസിൽ എന്ന വ്യക്തിക്ക് എന്തോ ഒരു മാജിക് ഉണ്ട് -അതുകൊണ്ടായിരിക്കും ഫഹദ് ഫാസിലിൻറെ സിനിമകൾ കേരളത്തിനു പുറത്തുള്ള ആളുകൾ കൂടുതലായി സ്വീകരിക്കുന്നത് . അത് നിങ്ങളുടെ ആളുകൾക്ക് എത്രത്തോളം എക്സ്പ്ലോർ ചെയ്യാൻ പറ്റുന്നുണ്ട് എന്ന് എനിക്കറിയില്ല ,ഒരേ വർഷം തന്നെ ഞാൻ അദ്ദേഹത്തെ കള്ളനായും അംബാസിഡറായും കണ്ടപ്പോൾ ഇത് രണ്ടും ഒരാൾ തന്നെയാണോ എന്ന കാര്യത്തിൽ ഞാൻ ഞെട്ടിപ്പോയി.

വിഷയം തന്നെ എന്നോട് പലരും പറയുകയുണ്ടായി. ഫഹദ് അനായാസമായി ചില കാര്യങ്ങൾ കൊണ്ടുവരുന്നതും അനായാസമായി ഇമോഷൻസിനെ കാണിക്കുന്ന രീതിയുമൊക്കെ ആയിരിക്കാം ഫഹദിൻറെ മലയാളസിനിമയെ പുറത്തേക്ക് എത്തിക്കുന്നത് .

അതുപോലെതന്നെ സിനിമയുടെ തിരക്കഥ പൂർണ്ണമാവാതെ അഭിനേതാക്കളോട് കഥ പറയാൻ ബുദ്ധിമുട്ടാണ്. സ്ക്രിപ്റ്റ് ഇല്ലാതെ അതെ ഒരു ആക്ടറോട് എനിക്ക് കഥ പറയാൻ സാധിക്കില്ല. കഥ യുടെ റാഫ്റ്റ് പറയാൻ എനിക്ക് പേടിയാണ്. കഥ അവർ റിജക്ട് ചെയ്യുമോ എന്ന പേടിയല്ല, ഞാൻ പറയുന്നത് അവർക്ക് മനസ്സിലാവുന്നുണ്ടോ എന്നൊരു പേടി, മഹേഷ് നാരായണൻ പറഞ്ഞു.
/

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →