മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എംപിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു

ഇടുക്കി : മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എംപിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു. അനുമതി തേടി ഇരുവരും ചീഫ് സെക്രട്ടറിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് അനുമതി നിഷേധിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു.

നിരവധി തവണ അനുമതിക്കായി ജില്ലാ കളക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാന്‍ ചീഫ് സെക്രട്ടറിക്കായില്ല. കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →