ആലപ്പുഴ: ആലപ്പുഴ ചാരുമൂട് ക്യൂ ഐ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. മാവേലിക്കര തെക്കേക്കര ഉമ്പര്‍നാട് മുറിയില്‍ മുട്ടത്താന്‍ പറമ്പില്‍ സലേഷ് 30 ആണ് അറസ്റ്റിലായത്.
ക്യൂനെറ്റ് എന്ന പേരില്‍ മാര്‍ക്കറ്റിംഗ് ബിസിനസ് നടത്തുകയാണെന്നും അതില്‍ പങ്കാളിയാക്കി ഫ്രാഞ്ചൈസി നല്‍കാമെന്നും നല്ല ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അയല്‍വാസിയായ തെക്കേക്കര വില്ലേജില്‍ ഉമ്പര്‍നാട് മുറിയില്‍ മുട്ടത്താന്‍ പറമ്പില്‍ സുജിമോന്‍റെ ഭാര്യ മഞ്ചുഷയില്‍ നിന്നും 1,27,000 രൂപ വാങ്ങിങ്കെിലും ഫ്രാഞ്ചൈസി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്‌തില്ലെന്ന് പരാതി നല്‍കിയിരുന്നു. ഇതിനിടെ വിലകൂടിയ വജ്രാഭരണം ആണെന്ന് വിശ്വസിപ്പിച്ച് ഫാന്‍സി കമ്മലുകള്‍ നല്‍കി കബളിപ്പിച്ചതായും ഇവരുടെ പരാതിയില്‍ ഉണ്ട്.

