ജമ്മു സെപ്റ്റംബര്‍ 2: ജമ്മു കാശ്മീരിലെ സാമ്പ ജില്ലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ (ബിആര്‍ഒ) 15 ജവാന്മാര്‍ക്ക് ഡെങ്കിപനി സ്ഥിതീകരിച്ചു. ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ആഴ്ച രോഗം സ്ഥിതീകരിച്ചതിന്ശേഷം ഒരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 15 പേര്‍ രോഗത്തിന് ചികിത്സയിലാണ്.
16 പേര്‍ ആശുപത്രിയിലെത്തിയതില്‍ 14 പേര്‍ക്ക് ഡെങ്കിപനിയും 2 പേര്‍ക്ക് പനിയും സ്ഥിതീകരിച്ചു. ഒരു ജവാന്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ അവസ്ഥ സുസ്ഥിരമാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിട്ടയക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കത്വ ജില്ലയിലും അഞ്ച് പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. രോഗത്തെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളുമായി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ട്.