കാസർകോട്: ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ ഒഴിക്കുന്ന കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. ആവശ്യമെങ്കില്‍ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് സംഘത്തില്‍ ഒഴിക്കുന്ന ഓരോ ലിറ്റര്‍ പാലിനും മൂന്ന് രൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. ഒരു കര്‍ഷകന് പരമാവധി 40,000 രൂപ വരെ ലഭിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്തുത പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഒരു കോടി നാല്‍പത് ലക്ഷം രൂപ വകയിരിത്തിയിരുന്നു.