ഊർജ സംരക്ഷണ സെമിനാർ നടത്തും

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) ഊർജ സംരക്ഷണ സെമിനാറുകൾ സംഘടിപ്പിക്കും. വൈദ്യുത വാഹനങ്ങളും വൈദ്യുത പാചകവും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ‘ഗോ ഇലക്ട്രിക്ക് ക്യാംപയിൻ’ മുൻ നിർത്തിയാണ് പരിപാടികൾ നടത്തുന്നത്.

സർക്കാർ ഓഫീസുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, വ്യവസായ സംരംഭങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, മറ്റ് സ്വകാര്യ സംരംഭങ്ങൾ എന്നിവയ്ക്ക് പരിപാടിയുടെ സംഘാടകരാകാം. ബോധവത്ക്കരണ സെമിനാറുകൾ നടത്തുന്ന സംഘാടകർക്ക് ഇ.എം.സി സാമ്പത്തിക സഹായം നൽകും. ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പ്പര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്കുള്ള വിശദ വിവരങ്ങൾ ഇ.എം.സി വെബ്‌സൈറ്റിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →