ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു

ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു. എട്ട് മണിക്ക് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്ന മുല്ലപ്പെരിയാറിൽ വീണ്ടും രണ്ടെണ്ണം കൂടി ഉയർത്തി. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാമും തുറന്നത്. ഡാമിന്റെ ഒരു ഷട്ടർ വഴി 40,000 ലിറ്റർ ജലമാണ് സെക്കന്‍ഡില്‍ പുറത്തുവിടുന്നത്.

ജലനിരപ്പ് 141 അടിയായ സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നത്. ജലനിരപ്പ് മുല്ലപ്പെരിയാർ നീരൊഴുക്കിൽ കുറവാണ്. 2300 ഘനയടിയാണ് ഇപ്പോൾ ഒഴുകി എത്തുന്നത്. ഡാമിന്‍റെ V3, V4 എന്നീ രണ്ട് ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. 18/11/21 വ്യാഴാഴ്ച ഒരിടത്തും അതിതീവ്ര മഴ മുന്നറിയിപ്പില്ല. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട , കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →