നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു

ചെന്നൈ: കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഹൃദയാഘാതം മൂലം നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ (61) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായിട്ടാണ് സിനിമാരംഗത്ത് തുടക്കം കുറിച്ച മനോഹർ ഐവി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ചത്. രവികുമാറിന്റെ തന്നെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ദിൽ, വീരം, സലീം, മിരുതൻ , ആണ്ടവൻ, കട്ടലൈ, കാഞ്ചന 3, അയോഗ്യ , കാപ്പാൻ, കൈതി , ഭൂമി, ടെഡി, 4 സോറി തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ കളിൽ വേഷമിട്ടു.

2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രം സംവിധാനം ചെയ്തു -നന്ദ, ഷംനകാസിം, സന്താനം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →