സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ യോഗം നവംബര്‍ 18ന്

പോക്സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട്  സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം നവംബര്‍ 18ന് നടക്കും. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ കെ.വി മനോജ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തും.

പോക്സോ കേസുകളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി ബാലാവകാശ കമ്മീഷന്‍ നല്‍കുന്ന മാതൃകാ ചോദ്യാവലിയും വിവരലഭ്യതയിലുണ്ടാകുന്ന പോരായ്മകളും യോഗത്തില്‍ വിലയിരുത്തും. 2020ല്‍ ഭേദഗതി വരുത്തിയ പോക്സോ നിയമം ചര്‍ച്ച ചെയ്യും. അപ്രകാരം ജുവനൈല്‍ ജസ്റ്റിസ് സെല്‍ തയാറാക്കിയ പ്രത്യേക ചോദ്യാവലി യോഗത്തില്‍ അംഗീകരിക്കും. ഓരോ മാസവും ഈ ചോദ്യാവലി പ്രകാരമുള്ള വിവരങ്ങള്‍ ബാലാവകാശ കമ്മീഷനില്‍ ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

കമ്മീഷന്‍ മെമ്പര്‍മാരായ ബബിതാ ബല്‍രാജ്, കെ.നസീര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ.ജോര്‍ജ്, സെക്രട്ടറി അനിതാ ദാമോദരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →