ആര്യാട്‌ സ്‌കൂളില്‍ കുഴിച്ചിട്ട നിലയില്‍ അരി കണ്ടെത്തിയ സംഭവത്തില്‍ സ്‌പ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ തെളിവെടുപ്പുനടത്തി

ആര്യാട്‌ : സ്‌കൂള്‍ മുറ്റത്ത്‌ അരി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം താലൂക്ക്‌ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ തെളിവെടുപ്പുനടത്തി . വിതരണത്തിനായി സപ്ലൈക്കോ സ്‌കൂളില്‍ അരി കൊണ്ടുവന്നിട്ടില്ലെന്നും അരി സ്‌കൂള്‍ മുറ്റത്ത്‌ കാണാനിടയായ സാഹചര്യം എങ്ങനെ ഉണ്ടായിയെന്ന്‌ അറിയല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഓഫീസര്‍ ജയശ്രീ പറഞ്ഞു.

ആര്യാട്‌ ലൂഥറന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം പിഎസ്‌.സി പരീക്ഷയെഴുതാന്‍ എത്തിയവരുടെ കാര്‍ മണ്ണില്‍ പുതഞ്ഞതോടെയാണ്‌ അരി കാണപ്പെട്ടത്‌. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു. വിദ്യാഭ്യാസ വകുപ്പും സ്‌കൂളിലെത്തി അ്‌ന്വേഷണം നടത്തിയിരുന്നു. നൂണ്‍മീല്‍ ഓഫാസറുടെ നേതൃത്വത്തിലാണ്‌ സ്‌കൂളില്‍ പരിശോധന നടത്തിയത്‌.
രണ്ടുമാസത്തോളം മാവേലി സ്‌റ്റോറിന്‍റെ ഗോഡൗണായി ഉപയോഗിച്ച സ്‌കൂള്‍ കെട്ടിടം വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ഉപയോഗ ശൂന്യമായ അരിയാണ്‌ കുഴിച്ചിട്ടതെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →