വയോധിക കിണറ്റില്‍ വീണ്‌ മരിച്ചു

നേമം ; കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ കിണറ്റില്‍ വീണ വയോധിക മരിച്ചു. പളളിച്ചല്‍ പ്ലാങ്കാല പാമാംകോട്‌ തച്ചരിക്കോണത്തുവീട്ടില്‍ വാടകയക്ക്‌ താമസിക്കുന്ന തങ്കമ്മ (82) ആണ്‌ മരിച്ചത്‌. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തങ്കമ്മയെകാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കിണറ്റിലെ വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാലടി വ്യാസവും 30 അടി താഴ്‌ചയുമുളള കിണറ്റിലാണ്‌ ഇവര്‍ വീണത്‌. വെളളം കോരാന്‍ ശ്രമിക്കുന്നതിനിടെ കൈവരികള്‍ ഇടിഞ്ഞ്‌ കിണറ്റിലേക്ക്‌ പതിക്കുകയായിരുന്നവെന്നാണ്‌ പ്രാഥമിക നിഗമനം.

തിരുവനന്തപുരം ഫയര്‍‌സ്റ്റേഷന്‍ ഓഫീസില്‍ നിന്ന സീനിയര്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍ രാജശേഖരന്‍ നായര്‍ ഫയര്‍മാന്‍മാരായ അരുണ്‍കുമാര്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ മൃതദേഹം പുറത്തെടുത്തത്‌.

മക്കള്‍ : രവീന്ദ്രന്‍, സോമന്‍. നേമം പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →