കാസര്‍കോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ മുഖേനയുള്ള പ്രവേശനം നവംബര്‍ 16 ന് നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 9.30 നും 10.30 നുമിടയില്‍ പോളിടെക്നിക്കിലെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പെരിയ പോളിടെക്നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റേതെങ്കിലും പോളിടെക്കിനിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. റാങ്ക് നമ്പര്‍ 45000 വരെയുളള മുഴുവന്‍ പേരും, 46000 വരെയുള്ള പിന്നോക്ക ഹിന്ദു വിഭാഗം, 60000 വരെയുളള ഈഴവ, 70000 റാങ്ക് വരെയുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, വിശ്വകര്‍മ്മ, ലത്തീന്‍ കത്തോലിക്ക, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മുസ്ലിം എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരം.
ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച രസീതും പ്രവേശന സര്‍ട്ടിഫിക്കറ്റും കരുതണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. ടി.സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000 രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം. പി.ടി.എ ഒഴികെയുളള ഫീസ് എ.ടി.എം കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926, 9744010202, 8606388025, 9400536858