ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് എന്ന 47 കാരനാണ് അറസ്റ്റിലായത്.

12/11/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കായി പൊലീസ് നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ബാലുശേരിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് 52 വയസുള്ള ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയും ഇയാള്‍ ലൈംഗികമായി ആക്രമിച്ചത്. ഇവര്‍ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

സംഭവസ്ഥലത്തുനിന്നും കുതറിയോടിയ പെണ്‍കുട്ടി അടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയെ ഇയാള്‍ ലൈംഗികമായി ആക്രമിച്ചു.

അടുത്തവീട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തുമ്പോഴേക്കും പ്രതി പുറത്തുനിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

സംഭവത്തില്‍ താമരശേരി മജിസ്‌ട്രേറ്റിന് മുന്‍പില്‍ പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയായ സ്ത്രീയും രഹസ്യമൊഴി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →