കാസർകോട്: ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പാക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല് ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി.ജയശ്രീ അധ്യക്ഷയായി. പാക്കം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.രവീന്ദ്രന്, വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്, സംഘം സെക്രട്ടറി എം.സുമതി എന്നിവര്‍ സംസാരിച്ചു. ഗുണനിലവാരത്തിലൂടെ പാലിന് ഉയര്‍ന്ന വില എന്ന വിഷയത്തില്‍ ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എസ്.മഹേഷ് നാരായണനും ക്ഷീരകര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എസ്. ഹേമാംബികയും ശുദ്ധമായ പാല് ഉത്പാദനവും സൂക്ഷ്മാണു നിയന്ത്രണവും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസര്‍ വി.മനോഹരനും ക്ലാസെടുത്തു.