മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജെ.എല്‍.ജി.കള്‍ രൂപീകരിക്കുന്നു

ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. 

മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ (എഫ്.എഫ്.ആര്‍.) അംഗത്വമുള്ള മത്സ്യക്കച്ചവടം, പീലിംഗ്, മീന്‍ ഉണക്കല്‍  മേഖലകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പില്‍ അഞ്ചു പേര്‍ വീതം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. 

സാഫില്‍ നിന്നും ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. മത്സ്യക്കച്ചവടം, പീലിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് 50,000 രൂപ പലിശരഹിത വായ്പയായി നല്‍കും. ഓരോ അംഗത്തിനും 10,000 രൂപ വീതം ലഭിക്കും. ഫെസിലിറ്റേറ്റര്‍മാര്‍ മുഖേന ആഴ്ച്ചയില്‍ നിശ്ചിത തുക ഗ്രൂപ്പുകള്‍ തിരിച്ചടയ്ക്കണം. 

മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്നും റിവോള്‍വിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകള്‍ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നവംബര്‍ 30ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9288908487, 9526880456.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →