കൊറിയൻ ആക്ഷൻ ത്രില്ലർ മിഡ്നൈറ്റ് റണ്ണേഴ്സിന്റെ ഔദ്യോഗിക റീമേക്കായ തെലുങ്ക് ചിത്രത്തിന് പേര് പ്രഖ്യാപിച്ചു. റജീന കസാന്ദ്രയും നിവേത തോമസും ഒന്നിക്കുന്ന ഈ ചിത്രത്തിന് സാക്കിനി ഡാക്കിനി എന്ന് പേരിട്ടു.
സുധീർ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത് നടി നിവേദ തോമസിന്റ ജന്മദിനത്തോടനുബന്ധിച്ചാണ്.ഒരു പൊലീസ് അക്കാദമിയിലെ രണ്ട് വിദ്യാർത്ഥികളുടെ ജീവിതവും അവർ മനുഷ്യക്കടത്ത് സംഘത്തെ എങ്ങനെ വേട്ടയാടുന്നു എന്നുമാണ് ഈ ചിത്രത്തിലെ ഇതിവൃത്തം.
2017 ൽ പുറത്തിറങ്ങിയ കൊറിയൻ ആക്ഷൻ കോമഡി ചിത്രത്തിൽ രണ്ട് പുരുഷ അഭിനേതാക്കളെ അവളെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ടായിരുന്നു. എന്നാൽ അതിൻറെ തെലുങ്ക് റീമേക്ക് രണ്ടു നായികമാരെയാണ് പ്രധാന കഥാപാത്രങ്ങളാക്കിയിരിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്ന സാക്കിനി ഡാക്കിനിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി എന്നാണ് റിപ്പോർട്ട് . സംക്രാന്തിക്കു മുമ്പ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.

